2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദിയിൽ 18 വയസ്സിനു താഴെയുള്ള വിദേശികൾക്ക് ഫാമിലി വിസിറ്റ് വിസ താമസ വിസയാക്കാം

റിയാദ്: സഊദിയിൽ ഫാമിലി വിസിറ്റ് വിസയിൽ കഴിയുന്ന വിദേശികളുടെ വിസ താമസ വിസയാക്കി മാറ്റാൻ അവസരം. 18 വയസിന് താഴെയുള്ളവർക്കാണ് വിസ താമസ വിസയാക്കി മാറ്റാൻ അവസരമൊരുക്കിയത്. 18 വയസിനു താഴെയുള്ളവരുടെ മാതാപിതാക്കൾക്ക് സഊദി റസിഡൻസ് വിസ ഉണ്ടാകണമെന്നതാണ് നിബന്ധന.

എന്നാൽ 18 വയസ്സിനു മുകളിലുള്ളവരുടെ വിസ താമസ വീസയോ, തൊഴിൽ വിസയോ ആക്കി മാറ്റാനാകില്ലെന്നും സഊദി മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ രേഖകൾ സഹിതം ജനറൽ റസിഡൻസി ഓഫ് പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിൽ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കകം വിസ മാറ്റാം.

വിസ മാറ്റാൻ വേണ്ട രേഖകൾ ഇവയാണ്:

  • സഊദി എംബസിയും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റ്
  • വാക്സിനേഷൻ കാർഡ്
  • പാസ്പോർട്ട്
  • ഫോട്ടോ
  • മാതാപിതാക്കളുടെ ഇഖാമ
  • വിവാഹ സർട്ടിഫിക്കറ്റ്
  • കുട്ടികളുടെ വീസ മാറ്റാനുള്ള അപേക്ഷ (ചേംബർ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയത്)
  • 2000 റിയാൽ ഫീസ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.