2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബംഗ്ലാദേശില്‍ നിന്നുള്ള ഈ ചിത്രം പറയും, മ്യാന്‍മര്‍ പറയുന്നതില്‍ സത്യമുണ്ടോയെന്ന്

ധാക്ക: വലിയ രീതിയില്‍ അഭയാര്‍ഥി കുടിയേറ്റമില്ലെന്നാണ് മ്യാന്‍മാര്‍ ആവര്‍ത്തിച്ച് പറയുന്നത്. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്ര പ്രശ്മില്ലെന്നും സൂ കിയടക്കം പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇതിനകം ബംഗ്ലാദേശിലേക്ക് 4,20,000 റോഹിംഗ്യകള്‍ മ്യാന്‍മറില്‍ നിന്നു കുടിയേറിയതായാണ് റിപ്പോര്‍ട്ട്.

ദക്ഷിണ ബംഗ്ലാദേശിലെ വലിയ ഭൂപ്രദേശത്ത് അഭയാര്‍ഥികള്‍ താല്‍ക്കാലിക തമ്പു കെട്ടിയതിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ചുരുങ്ങിയ കാലയളവില്‍ വലിയ രീതിയില്‍ അഭയാര്‍ഥി ക്യാംപുകള്‍ വര്‍ധിച്ചുവെന്നാണ് ചിത്രങ്ങളും വാര്‍ത്താ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

അഭയാര്‍ഥി ടെന്റുകളില്‍ ഭക്ഷണവും മറ്റും എത്തിക്കാന്‍ റോഡില്‍ കാത്തുനില്‍ക്കുന്ന നീണ്ട വാഹനനിരയും മറ്റൊരു ചിത്രത്തില്‍ കാണാം. ഇവിടങ്ങളില്‍ വെള്ളം എത്തിക്കാനുള്ള ശ്രമം സര്‍ക്കാരും ചെയ്യുന്നുണ്ട്. അഭയാര്‍ഥി ക്യാംപുകളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങള്‍ അല്‍ജസീറ പോലുള്ള ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

മുളയും പ്ലാസ്റ്റിക് താര്‍പായും ഉപയോഗിച്ചാണ് ഷെഡുകള്‍ നിര്‍മിക്കുന്നത്. കനത്ത മഴയും ഈ ഭാഗത്ത് ദുരിതം വിതയ്ക്കുന്നുണ്ട്. താഴ്‌വാരങ്ങളിലാണ് അധിക അഭയാര്‍ഥികളും ഷെഡുകള്‍ കെട്ടിയിരിക്കുന്നത്. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ ഈ ഭാഗത്തേക്ക് കടത്തിവിടുന്നത്.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.