2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്ലസ് വണ്‍ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ ചുവപ്പു നിറത്തില്‍; ചുവപ്പിനെന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഇന്ന് തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍. ചോദ്യപേപ്പറില്‍ കറുപ്പിന് പകരം ചുവപ്പില്‍ അച്ചടിച്ചതിനോട് വിദ്യാര്‍ത്ഥികള്‍ സമ്മിശ്ര പ്രതികരണമാണ് നല്‍കിയത്. ചുവപ്പ് നിറം ഒരു പ്രശ്‌നമല്ലെന്ന് ചില വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചപ്പോള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയതായി ചില വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ചു നടക്കുന്നതിനാല്‍ ചോദ്യപേപ്പര്‍ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്.

ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News