2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുൻ സഊദി പെട്രോളിയം മന്ത്രി ഷെയ്ഖ് അഹ്‌മദ്‌ സാക്കി അന്തരിച്ചു

      മക്ക: മുൻ സഊദി പെട്രോളിയം ധാതു വിഭവ മന്ത്രി ഷെയ്ഖ് അഹ്‌മദ്‌ സാക്കി യമാനി അന്തരിച്ചു. 90 വയസായിരുന്നു. 1962 ൽ പെട്രോളിയം, ധാതുവിഭവ മന്ത്രി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 1986 വരെ തുടർന്നു. ഒപെക് സംഘടനയുടെ ആദ്യത്തെ സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം.
 
     1930 ൽ മക്കയിൽ ജനിച്ച അദ്ദേഹം  കെയ്‌റോ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. ന്യൂയോർക്ക്, ഹാർവാർഡ് സർവകലാശാലകളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അറബിക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്നതിൽ അദ്ദേഹം നിപുണനാണ്.
 
     മക്കയിൽ മയ്യത്ത് നിസ്കാരം നടത്തിയ ശേഷം ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.