2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എസ്.പി മുന്‍ എം.എല്‍.എയുടെ 130 കോടി രൂപയുടെ സ്വത്തുക്കള്‍ ഗുണ്ടാ നിയമപ്രകാരം കണ്ടുകെട്ടി

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ സമാജ്‌വാദി പാര്‍ട്ടി (എസ്.പി) മുന്‍ എം.എല്‍.എ ദീപ് നാരായണ്‍ സിങ് യാദവിന്റെ 130 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഗുണ്ടാ നിയമപ്രകാരം കണ്ടുകെട്ടി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അടുത്തയാളാണ് യാദവ്.

ബംഗോണ്‍, കര്‍ഗന്‍വ, ഭഗവന്ത്പുര എന്നിവിടങ്ങളിലെ ഭൂമി കണ്ടുകെട്ടിയതായി ത്സാന്‍സി സീനിയര്‍ പൊലിസ് സൂപ്രണ്ട് എസ് രാജേഷ് അറിയിച്ചു. കുപ്രസിദ്ധ കുറ്റവാളി ലേഖ്‌രാജ് സിങ് യാദവിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ട് മാസമായി മുന്‍ എം.എല്‍.എ ജയിലിലാണ്. ഇയാള്‍ക്കെതിരെ 50ലധികം കേസുകളുണ്ട്. ഇയാളുടെ മറ്റ് സ്വത്തുക്കളും കണ്ടുകെട്ടിയേക്കും. ഝാന്‍സി, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, മധ്യപ്രദേശിലെ പൃഥ്വിപൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് റിയല്‍ എസ്റ്റേറ്റും ഗരൗതയില്‍ വിലപിടിച്ച ഭൂമിയും ഉണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.