2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മന്‍മോഹന്‍ സിങ്ങിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആരോഗ്യനിലയില്‍ മെച്ചമെന്ന് എയിംസ്

 

ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച വൈകിട്ടാണ് 89 കാരനായ മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിയെ തുടര്‍ന്ന് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ അളവ് കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ രക്തപരിശോധാ റിപ്പോര്‍ട്ട് പ്രകാരം പ്ലേറ്റ്‌ലറ്റുകളുടെ അളവ് വര്‍ധിക്കുന്നുണ്ടെന്നും നില മെച്ചെപ്പെടുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

എയിംസിലെ കാര്‍ഡിയോ ന്യൂറോ സെന്ററിലെ സ്വകാര്യ വാര്‍ഡില്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നിതീഷ് നായിക്കിന്റെ നേതൃത്വത്തിലാണ് മന്‍മോഹന്‍ സിങ് ചികിത്സയില്‍ കഴിയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.