ന്യുഡല്‍ഹി: മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധ്യകസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷണ്‍.
1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നാരായണിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് ശാന്തി ഭൂഷണ്‍. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്.
കോണ്‍ഗ്രസ്, ജനത പാര്‍ട്ടി, ബി.ജെ.പി എന്നീ പാര്‍ട്ടികളില്‍ പലപ്പോഴായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭ എം.പിയായും സേവനം ചെയ്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. 1980ല്‍ പ്രമുഖ എന്‍.ജി.ഒയായ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായി പ്രശാന്ത് ഭൂഷണ്‍ മകനാണ്.
Comments are closed for this post.