
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഘടനയും ബി.ജെ.പിയുമായി ബന്ധപ്പെട്ടതെല്ലാം നുണകളുടെ കൂടാരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
”ഗുജറാത്തില്‍ നിങ്ങളൊരു മോദി മോഡല്‍ കാണുന്നുണ്ടെങ്കില്‍, അത് ശുദ്ധ നുണയായിരുന്നു. നമ്മള് ഗുജറാത്തില്‍ പോവുമ്പോള്‍, ജനങ്ങള്‍ പറയുന്നു അവിടെ മോഡലില്ലെന്ന്. ജനങ്ങളുടെ അസംസ്കൃത വസ്തുക്കളെ കൊള്ളയടിക്കുന്നതാണ് അവിടെ നടക്കുന്നത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ, നോട്ട് നിരോധനം, ‘ഗബ്ബര്‍ സിങ് ടാക്സ്’ ഇങ്ങനെ എല്ലാമെല്ലാം നുണകളാണ്”- രാഹുല്‍ പറഞ്ഞു.
2ജി സ്പെക്ട്രം കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി നടപടിയിലും അദ്ദേഹം പ്രതികരിച്ചു. എല്ലാവര്ക്കും 2ജിയെക്കുറിച്ച് അറിയാമെന്നും സത്യം നിങ്ങളുടെ മുമ്പില്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനായി നടന്ന ആദ്യ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.