2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പരാതി നല്‍കാന്‍ വൈകിയാലും ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം വൈകിക്കരുത്:  ഹൈക്കോടതി

  • പരാതി വൈകി എന്നതിന്റെ പേരില്‍ കേസ് ഇല്ലാതാകില്ല

കൊച്ചി: പരാതി നല്‍കാന്‍ വൈകിയാലും ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി. പരാതി വൈകി എന്നതിന്റെ പേരില്‍ കേസ് ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി വൈകിയതിന്റെ പേരിലോ മറ്റോ കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടില്‍ അളക്കരുതെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചു. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്നും പോക്‌സോ കേസിലെ കീഴ്‌ക്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കൊല്ലം സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷം ശിക്ഷയ്‌ക്കെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ഈ നിരീക്ഷണങ്ങള്‍. പരാതിയുടെ വസ്തുതകളിലോ യാഥാര്‍ഥ്യങ്ങളിലോ ദുരൂഹത ഉണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന വ്യക്തി പരാതിപ്പെടാനുണ്ടാകുന്ന കാലതാമസത്തിന് നിരവധി കാരണങ്ങളുണ്ടാകാം. ഇരയുടെ മാനസികാവസ്ഥ, കുടുംബം, സാമൂഹികാവസ്ഥ എന്നിവയൊക്കെ പരിഗണിക്കണം. കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ ഇത്തരം പരാതികള്‍ നല്‍കാന്‍ പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാന്‍ പിതാവ് ശ്രമിച്ചു എന്നാരോപിച്ച് മാതാവ് നല്‍കിയ പരാതിയാണ് കോടതി പരിഗണിച്ചത്. മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലിസ് കുറ്റപത്രവും നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.