2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്

ബ്രസല്‍സ്: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. വിഷയത്തിൽ സര്‍ക്കാരിനെതിരെ ഇ.യു പാർലമെന്റ് പ്രമയം പാസാക്കി. മണിപ്പൂരില്‍ നടന്ന സംഘര്‍ഷത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പല ഗ്രൂപ്പുകളും പ്രേമേയത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് കൊണ്ടാണ് ഇ.യു പാര്‍ലമെന്റ് പ്രേമേയം പാസാക്കിയത്. പ്രധാനമന്ത്രി മോദി മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് ഇന്ത്യക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രേമേയം പാസാക്കിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ന്യൂനപക്ഷ സമുദായങ്ങളോടുള്ള അസഹിഷ്ണുതയാണ് നിലവിലെ അക്രമങ്ങള്‍ക്ക് കാരണമായതെന്നാണ് ഇ.യു.യുടെ വിലയിരുത്തല്‍. മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്, എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷസേനയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രകോപനപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ഇ.യു ആവശ്യപ്പെട്ടു.അതേസമയം നൂറു കണക്കിന് പേര്‍ മരണപ്പെട്ട മണിപ്പൂര്‍ കലാപത്തില്‍ ഏകദേശം 54,000 പേരോളം പാലായനം ചെയ്തു എന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Content Highlights:european parliament criticize central government in-manipur conflict


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.