2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ചോദ്യത്തിന് കോഴ ആരോപണം: മഹുവക്കെതിരായ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും, പുറത്താക്കാന്‍ ശിപാര്‍ശയെന്ന് സൂചന

പ്രതിപക്ഷം വോട്ടെടുപ്പിന് ആവശ്യപ്പെട്ടേക്കും

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയിത്രക്കെതിരായ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും, പുറത്താക്കാന്‍ ശിപാര്‍ശയെന്ന് സൂചന

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്.

അതേസമയം, വിഷയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ബി.ജെ.പി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എംപിമാര്‍ക്ക് ഇന്ന് സഭയില്‍ ഹാജരാകാനുള്ള വിപ്പ് നല്‍കിയിട്ടുണ്ട്.

എത്തിക്‌സ് കമ്മിറ്റിയിലെ ആറ് അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. പ്രതിപക്ഷത്തെ നാല് അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കി. റിപ്പോര്‍ട്ടിനെ ‘ഫിക്‌സ്ഡ് മാച്ച്’ എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. നവംബര്‍ രണ്ടിന് നടന്ന എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ നിന്ന് എം.എസ്. മൊയ്ത്രയും പ്രതിപക്ഷ എംപിമാരും ഇറങ്ങിപ്പോയിരുന്നു.

പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിക്ക് കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ച മഹുവാ മൊയ്ത്ര എന്നാല്‍ ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണം തള്ളിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.