2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നിയമനം: പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നിയമനം: പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. കൂടിയാലോചനയ്ക്ക് മുന്‍പ് പ്രതികരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദിനെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്‌ലിം ലീഗ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ നീക്കമില്ലെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞിരുന്നു. കേരള ബാങ്ക് സംബന്ധിച്ച ഹൈകോടതിയിയിലെ കേസും ഭരണസമിതി അഗത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

   

കേരളബാങ്കില്‍ ആദ്യമായാണ് ഒരു യു.ഡിഎഫ് എം.എല്‍.എ ഭരണ സമിതിയംഗം ആകുന്നത്. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുല്‍ ഹമീദ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.