എറണാകുളം: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി ദിലീപിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.വീട്ടമ്മയുടേയും മകന്റെയും മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി.
അയല്‍വാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത് വന്നിരുന്നു. സിന്ധുവിന്റെ മകന്‍ അതുലിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ദിലീപിന് താക്കീത് ചെയ്യാനായി അതുല്‍ സന്ദേശമയച്ചതിനാണ് ഭീഷണി. പൊലീസില്‍ പരാതി കൊടുക്കാന്‍ അതുലിനെ വെല്ലുവിളിക്കുന്നത് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്.
ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ യുവതി നല്‍കിയ മരണ മൊഴിയില്‍ നായരമ്പലം സ്വദേശിയായ ദിലീപിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരെ ഇവര്‍ രണ്ടു ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് സിന്ധുവിനെയും മകനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്
Comments are closed for this post.