എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഉയര്‍ന്ന പെന്‍ഷന്‍ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റുവന്നോ?.. ടെന്‍ഷനടിക്കേണ്ട തിരുത്താം ഈസിയായി.
തിരുത്താനുള്ള രണ്ട് ഓപ്ഷനുകള്‍ ഇപിഎഫ്ഒ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സജ്ജമാക്കിയിട്ടുണ്ട്. സമര്‍പ്പിച്ച അപേക്ഷ ഡിലീറ്റ് ചെയ്യാനും പുതിയ അപേക്ഷ സമര്‍പ്പിക്കാനുമുള്ള സംവിധാനമാണ് ഇപിഎഫ്ഒ ഒരുക്കിയിട്ടുള്ളത്.
നിലവില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കില്ല. പകരം ആ അപേക്ഷ ഡിലീറ്റ് ചെയ്ത് പുതിയ അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്. നിരവധി കോണുകളില്‍ നിന്ന് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ സൗകര്യം പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ സമര്‍പ്പിച്ച അപേക്ഷ, ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനം പരിഗണിച്ചു തുടങ്ങിയാല്‍ പിന്നെ അത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്.
ജോയിന്റ് ഓപ്ഷന്‍, ഉയര്‍ന്ന പെന്‍ഷന്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഫീല്‍ഡ് ഓഫീസുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇപിഎഫ്ഒ സര്‍ക്കുലറിലൂടെ അറിയിച്ചു. ആവശ്യമെങ്കില്‍ തൊഴിലുടമകള്‍ നല്‍കുന്ന വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
Comments are closed for this post.