2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു, പ്രതിഷേധം തുടരും, തടയാമെങ്കില്‍ തടഞ്ഞോളൂവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുയെന്ന് വി.ഡി സതീശന്‍. പൊലിസുകാരുടെ അകമ്പടി ഇല്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിക്കുമെന്നും തന്നെ തടയാമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവും പുറത്തിറങ്ങില്ലെന്നാണ് കഴിഞ്ഞദിവസം ഇ.പി ജയരാജന്‍ പറഞ്ഞത്. കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും. ഇത്തരത്തിലുള്ള സമരത്തിനിറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുതെന്നും ഇ.പി ആവശ്യപ്പെട്ടിരുന്നു

അതേ സമയം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ യു.ഡി.എഫ് പ്രതിഷേധം തുടരുകതന്നെ ചെയ്യുമെന്നും വേണമെങ്കില്‍ തടയാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ മുഖ്യമന്ത്രിയെ പോലെ പൊലിസിന്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലിസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കും. പിണറായി സര്‍ക്കാരിനെ രക്ഷപ്പെടുത്താനല്ല, കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എല്‍.ഡി.എഫ് കണ്‍വീനറുടെ വരവെന്നും സതീശന്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.