കണ്ണൂര്‍: യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കത്തയച്ചു. ഇന്‍ഡിഗോയുടെ നിരോധനം തെറ്റാണ്, തിരുത്തണം. കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നടപടികൊണ്ട് വിമാനക്കമ്പനിക്കു ഗുണമാണുണ്ടായത്. തനിക്കെതിരെ ട്രോളുണ്ടാക്കുന്നവര്‍ ഭ്രാന്തന്മാരാണെന്നും ജയരാജന്‍ പറഞ്ഞു.
‘കോണ്‍ഗ്രസുകാര്‍ നിലവാരമില്ലാത്തവരാണ്. എന്തും വിളിച്ചുപറയും, കുറച്ച് കഴിയുമ്പോ മാപ്പ് പറയും. അവര്‍ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കണം’- ഇപി ജയരാജന്‍ പറഞ്ഞു.
വിമാനത്തിലെ അതിക്രമത്തില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ച തനിക്ക് ഇന്‍ഡിഗോ കമ്പനി വിലക്കല്ല, പുരസ്‌കാരമാണ് നല്‍കേണ്ടിയിരുന്നതെന്നും ഇ.പി പറഞ്ഞു.
Comments are closed for this post.