2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തോമസ് വരുന്നതില്‍ സന്തോഷം, സ്വാഗതം ചെയ്ത് ഇ.പി ജയരാജന്‍

തിരുവനന്തപുരം: കെ.വി.തോമസ് ഇടത് പ്രചാരണത്തിന് വരുന്നതില്‍ വളരെ സന്തോഷമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തീരുമാനം ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഉന്നതനായ നേതാവാണ്. സോണിയയ്ക്ക് പോലും ഉപദേശം നല്‍കിയിരുന്ന ആളാണ്. എല്‍ഡിഎഫ് കെ.വി. തോമസിന് ഒരു സ്ഥാനവും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, അങ്ങനെ ഇടതുപക്ഷം ചെയ്യാറില്ലെന്നും ഇ.പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അതിനു ശേഷം ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.