രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് ഇ.പി
തിരുവനന്തപുരം: കമ്പനിയുടെ വിമാനത്തില്‍ കയറില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി ഇ.പിയോട് ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഇക്കാര്യം ഇന്‍ഡിഗോ ആവശ്യപ്പെട്ടത്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് ഇ.പി മറുപടി നല്‍കി. ഉന്നത ഉദ്യോഗസ്ഥ ഫോണില്‍ വിളിച്ചെന്ന് ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇന്‍ഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇന്‍ഡിഗോയില്‍ താനും തന്റെ കുടുംബവും ഇനിമുതല്‍ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ.പി പറഞ്ഞത്.
തുടര്‍ന്ന്, ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ച് ക്ഷാമപണം നടത്തിയെന്നും ജയരാജന്‍ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടര്‍ന്നുള്ള യാത്രകള്‍.
Comments are closed for this post.