തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേരളാ നിയമസഭയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രാധാന്യമില്ലത്ത വിഷയങ്ങള്‍ അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നതായും അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നതെന്നും ജയരാജന്‍ ആരോപിച്ചു.
തികച്ചും വ്യക്തിപരമായ ആരോപണങ്ങള്‍ അടിയന്തിര പ്രമേയമായി കൊണ്ടുവരാന്‍ പാടില്ലെന്നാണ് നിയമം. പക്ഷെ ഇവിടെ ഇതെല്ലാം ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസ് ഇതുവരെ ഉപരോധിച്ച ചരിത്രമില്ല. നിയമസഭയെ കോപ്രായങ്ങളുടെ വേദിയാക്കരുത്. മന്ത്രിയായ മുഹമ്മദ് റിയാസിനെയും കുടുംബത്തെയും സഭയില്‍ അപമാനിച്ചു.
വഴിവിട്ട വാക്കുകളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉപയോഗിക്കുന്നത്. നിയമസഭയുടെ അന്തസ് കാക്കാന്‍ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.