2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സുധാകരനെ കുരുക്കാനോ ? ഇ.പി ജയരാജനെ ആക്രമിച്ച കേസില്‍ കെ.സുധാകരനെതിരായ ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഇ.പി ജയരാജനെ ട്രെയിനില്‍ ആക്രമിച്ചെന്ന കേസില്‍ കുറ്റമുക്തനാക്കണമെന്ന കെ.സുധാകരന്റെ ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെ. സുധാകരനെതിരേ നീക്കവുമായാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍.
1995ല്‍ ഇ.പി ജയരാജനെ കെ.സുധാകരന്‍ ട്രെയിനില്‍ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്.
കെ.സുധാകരന്റെ ഹരജി നേരത്തെ തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് നടപടികള്‍ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സുധാകരന്റെ ഹരജിയില്‍ 2016ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹരജിയില്‍ ഈ മാസം 25ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.