2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചൂട് കനക്കുന്നു അള്‍ട്രാ വയലറ്റ് സൂചികയും; കരുതിയിരിക്കുക, രാവിലെ 11.30 മുതല്‍ വൈകീട്ട് 3 വരെ സൂര്യപ്രകാശം നേരിട്ട് എല്‍ക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം: ചൂട് കനത്തതോടെ സൂര്യരശ്മികളില്‍നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതും സംസ്ഥാനത്ത് അപകടകരമായ നിലയിലേക്ക് ഉയരുന്നു. കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം ശേഖരിച്ച കണക്കുകളിലാണ് അള്‍ട്രാ വയലറ്റ് സൂചിക (യു.വി ഇന്‍ഡക്‌സ്) കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്നതായി വ്യക്തമായത്.

അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ കനം കുറഞ്ഞതും വിള്ളലും തെളിഞ്ഞ അന്തരീക്ഷവും അള്‍ട്രാവയലറ്റ് സൂചിക ഉയരാന്‍ കാരണമാണ്. കേരളത്തില്‍ 12-13 ആണ് അള്‍ട്രാവയലറ്റ് സൂചിക. ഏറ്റവും മാരകമായ തോതാണിത്. അതിനാല്‍ മാര്‍ച്ച് 14 വരെ രാവിലെ 11.30 മുതല്‍ ഉച്ചക്ക് മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഏറ്റവും കൂടുതലുള്ള മണിക്കൂറുകളാണിത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കത്തുന്ന വെയില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നത് ശരീരത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കാന്‍ ഇടയാക്കും. ഇത് പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം. ചര്‍മത്തില്‍ അര്‍ബുദം, അന്ധത, പ്രതിരോധശേഷിക്ക് കോട്ടം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം.

  • അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ വാട്ടര്‍ റെസിസ്റ്റന്റ് ആയതും എസ്.പി.എഫ് 30 ഉള്ളതുമായ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
  • കുട്ടികളെ പുറത്തിറക്കുമ്പോഴും സണ്‍സ്‌ക്രീന്‍ പുരട്ടണം.
  • നീളമുള്ള കൈകളുള്ള വസ്ത്രങ്ങളും കുടയും തൊപ്പികളും സണ്‍ഗ്ലാസുകളും ഉപയോഗിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News