2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആടിന്റെ പോലത്തെ തല മനുഷ്യരുടേതിന് സമാനമായ പല്ല്; കൗതുകമായി ഷീപ്‌സ്‌ഹെഡ് മത്സ്യം

മുഖം കണ്ടാല്‍ ആടിനെ പോലെ. വാ തുറന്നാലോ തെളിഞ്ഞു കാണാം മനുഷ്യരെ പോലെ നിരയൊത്ത പല്ലുകള്‍. ഷീപ്‌സ്‌ഹെഡ് എന്നറിയപ്പെടുന്ന മത്സ്യമാണിത്. നോര്‍ത്ത് കാരലൈന സ്വദേശിയായ നതാന്‍ മാര്‍ട്ടിന്‍ ആണ് വിചിത്ര മത്സ്യത്തെ പിടികൂടിയത്. വായയുടെ മുകളിലും താഴെയുമായി നിരയൊപ്പിച്ച പല്ലുകളാണ് പിടികൂടിയ മത്സ്യത്തിനുള്ളത്. ഏറെ കഷ്ടപ്പെട്ടാണ് മത്സ്യത്തെ പിടികൂടിയതെന്നും ഇതിന് അസാധ്യ രുചിയായിരുന്നെന്നു നതാന്‍ പറയുന്നു.

നോര്‍ത്ത് കാരലൈനയിലെ ജലാശയങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയിലും പാലത്തിനോടു ചേര്‍ന്നുള്ള ഭാഗങ്ങളിലും പവിഴപ്പുറ്റുകള്‍ക്കിടയിലും കാണപ്പെടുന്ന മത്സ്യമാണ് ഷീപ്‌സ്‌ഹെഡ്. ശരീരത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ വരകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
രണ്ട് മുതല്‍ 6 കിലോയോളം ഭാരം വരുന്ന മത്സ്യങ്ങളാണിവ. കണ്‍വിക്റ്റ് ഫിഷ് എന്നും ഇവ അറിയപ്പെടാറുണ്ട്.
മനുഷ്യരെപ്പോലെ തന്നെ മിശ്രഭുക്കുകളാണ് ഈ മത്സ്യവും. മുന്‍നിരയിലെ പല്ലുകള്‍ ഉപയോഗിച്ചാണത്രെ ഇവ ഇരയുടെ പുറന്തോടുകളും മറ്റും കടിച്ചുപൊട്ടിക്കുന്നത്.

ഇതാദ്യമായല്ല ഷീപ്‌സ്‌ഹെഡ് മത്സ്യം സമൂഹമാധ്യമങ്ങളില്‍ താരമാവുന്നത്. ഈ വര്‍ഷം ആദ്യം മെല്‍ബണില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിയും ഷീപ്‌സ്‌ഹെഡ് മത്സ്യത്തെ പിടികൂടിയപ്പോള്‍ അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.