
രാജ്യത്തെ ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് വിട്ടു തുലച്ചു കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ഒടുവില്‍ രാജ്യത്തിന്റെ അഭിമാന പൈതൃകങ്ങള്‍ കൂടി ഒരു ലജ്ജയും കൂടാതെ സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ആദ്യ പടിയായി വേണം ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം. ചെങ്കോട്ടയുടെ പരിപാലനത്തിനായി അഞ്ചു വര്‍ഷത്തേക്ക് 25 കോടി രൂപയുടെ കരാറിലാണ് സര്‍ക്കാര്‍ ഒപ്പിട്ടത്. ഇനി ചെങ്കോട്ടയുടെ പരിപൂര്‍ണ നിയന്ത്രണം ഡാല്‍മിയ ഗ്രൂപ്പിന്റെ കൈകളിലാകും. ചെങ്കോട്ടക്ക് പുറമേ താജ്മഹല്‍ ഉള്‍പ്പെടെ എല്ലാ പൈതൃകങ്ങളും സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്കാന് പോകുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
ചരിത്ര സ്മാരകങ്ങളും പൈതൃകങ്ങളും സംരക്ഷിക്കാന്‍ കഴിയില്ല എങ്കില്‍ പിന്നെ എന്തിനാണ് ആര്‍ക്കിയോളജി വകുപ്പ് എന്നൊരു സംവിധാനം.