2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മെസിയും റൊണാള്‍ഡോയും തിരികെയെത്തിയാല്‍ ലാ ലിഗ വേറെ ലെവല്‍; ഇരുവരുടെയും എതിര്‍ ക്ലബ്ബ് പ്രസിഡന്റ്

മെസിയും റൊണാള്‍ഡോയും തിരികെത്തിയാല്‍ ലാ ലിഗ വേറെ ലെവല്‍; ഇരുവരുടെയും എതിര്‍ ക്ലബ്ബ് പ്രസിഡന്റ്

മെസിയും റൊണാള്‍ഡോയും തിരികെത്തിയാല്‍ ലാ ലിഗ വേറെ ലെവല്‍; ഇരുവരുടെയും എതിര്‍ ക്ലബ്ബ് പ്രസിഡന്റ്

Enrique Cerezo Said if Messi And Ronaldo Return To Barca It Will Be Fantastic

സ്പാനിഷ് ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ സുവര്‍ണകാലമായിരുന്നു മെസിയും റൊണാള്‍ഡോയും ബാഴ്‌സക്കും റയലിനുമായി കളിച്ചിരുന്ന കാലഘട്ടം.ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ലീഗായി ലാ ലിഗ മാറിയതിന് ഒരു കാരണം തന്നെ മെസിയും റൊണാള്‍ഡോയുമായിരുന്നു.

   

റയലില്‍ നിന്നും ആദ്യം റൊണാള്‍ഡോ യുവന്റസിലേക്കെത്തിയതിന് ശേഷം മെസി ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. എന്നാലിപ്പോള്‍ മെസിയും റൊണാള്‍ഡോയും ലാ ലിഗയിലേക്ക് തിരിച്ചുവന്നാല്‍ അത് വളരെ നല്ല തീരുമാനമായിരിക്കുമെന്നും ഇരുവരും ഇപ്പോഴും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡ് പ്രസിഡന്റായ എന്റിക്കോ സെഴ്‌സോ.

ലാ ലിഗയില്‍ റയലിന്റെയും ബാഴ്‌സയുടെയും എതിരാളികളാണ് അത്‌ലറ്റിക്കോ മഡ്രിഡ്.റിയല്‍ ക്ലബ്ബ് ടെന്നിസ് ബാഴ്‌സലോണ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു റൊണാള്‍ഡോയും മെസിയും ലാ ലിഗയിലേക്ക് മടങ്ങിവന്നാല്‍ നന്നായിരുന്നു എന്ന് എന്റിക്കോ സെഴ്‌സോ അഭിപ്രായപ്പെട്ടത്.

‘ മെസിയും റൊണാള്‍ഡോയും ലാ ലിഗയിലേക്ക് മടങ്ങിവന്നാല്‍ അത് ഗംഭീരമായിരിക്കും. അവരിരുവരും നന്നായി ഇപ്പോഴും കളിക്കുന്നുണ്ട്. അതിനാല്‍ അവര്‍ മടങ്ങിവരട്ടെ എന്നാണ് എന്റെ ആഗ്രഹം.
അതേസമയം ലാ ലിഗയില്‍ നിലവില്‍ 30 മത്സരങ്ങളില്‍ നിന്നും 18 വിജയങ്ങളുമായി 60 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മഡ്രിഡ്.
ഏപ്രില്‍ 26ന് മല്ലോറക്കെതിരെയാണ് അത്‌ലറ്റിക്കോയുടെ അടുത്ത മത്സരം.

Content Highlights:Enrique Cerezo Said if Messi And Ronaldo Return To Barca It Will Be Fantastic


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.