2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആലോചനയുണ്ടോ? ഇതാ പോക്കറ്റ് കാലിയാക്കാത്ത രണ്ട് ഇ.വി സ്‌കൂട്ടറുകള്‍

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആലോചനയുണ്ടോ? ഇതാ പോക്കറ്റ് കാലിയാക്കാത്ത രണ്ട് ഇ.വി സ്‌കൂട്ടറുകള്‍
enigma gt 450 pro crink v1 electric scooters launched

ഇന്ത്യന്‍ നിരത്തുകളില്‍ ദിനം പ്രതി ഇ.വികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ പ്രിയപ്പെട്ട വാഹനമായ സ്‌കൂട്ടറുകളിലും ഇലക്ട്രിക്ക് വിപ്ലവം നടക്കുകയാണ്. ദിനം പ്രതി വര്‍ദ്ധിപ്പിക്കുന്ന ഇന്ധനവിലയുടെ സാഹചര്യത്തില്‍ കൂടുതല്‍ പേരും ഇ.വി സ്‌കൂട്ടറുകളാണ് പരിഗണിക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റ് ഇലക്ട്രിക്ക് വാഹനങ്ങളുടെ സബ്‌സിഡി എടുത്തു കളയുകയും അതുവഴി ഇത്തരം വാഹനങ്ങളുടെ വിപണിയിലെ വില വര്‍ദ്ധിക്കുകയും ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാത്ത രണ്ട് ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ പരിചയപ്പെടാവുന്നതാണ്.

ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായിട്ടുളള എനിഗ്മ എന്ന കമ്പനിയാണ് എനിഗ്മ gt450, ക്രിങ്ക് v1 എന്നീ രണ്ട് ഇ.വി വേരിയന്റുകള്‍ പുറത്തിറക്കാന്‍ പോകുന്നത്. രണ്ട് വാഹനങ്ങള്‍ക്കും ഒരു ലക്ഷം രൂപയില്‍ താഴെയാണ് വില വരുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എനിഗ്മയുടെ ഷോറൂമുകളില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്ന ഈ രണ്ട് സ്‌കൂട്ടറുകളില്‍ tg450ന് 89,000 രൂപയും ക്രിങ്ക് വണ്ണിന് 94,000 രൂപയുമാണ് വില വരുന്നത്.പൂര്‍ണമായും ‘മേക്ക് ഇന്‍ ഇന്ത്യ’ ഉല്‍പന്നമായി നിര്‍മിച്ചിരിക്കുന്ന ഈ വാഹനം, ഉയര്‍ന്ന നിലവാരമുളള ഷാസി, അലൂമിനിയം അലോയ്, സ്മാര്‍ട്ട് കണ്‍ട്രോളുകള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനൊപ്പം asi സര്‍ട്ടിഫിക്കേറ്റുളള അയണ്‍ ബാറ്ററികള്‍ രണ്ട് മോഡലിലും കമ്പനി ഉപയോഗിച്ചിരിക്കുന്നു.

മുന്‍പില്‍ ഡിസ്‌ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമുളള എനിഗ്മ 450 ന് 40ah lpf ബാറ്ററിയാണ് കരുത്ത് പകരുന്നത്. 3.5 മണിക്കൂറില്‍ മുഴുവനും ചാര്‍ജ് കയറുന്ന ഈ വാഹനത്തിന് ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുളള എനിഗ്മ ക്രിങ്ക് v1ന് ഒറ്റ ചാര്‍ജില്‍ 140 കിലോ മീറ്ററാണ് സഞ്ചരിക്കാന്‍ സാധിക്കുക.ആറ് കളര്‍ പാറ്റേണുകളിലാണ് ഈ സ്‌കൂട്ടര്‍ പുറത്തിറങ്ങുക.

Content Highlights:enigma gt 450 pro crink v1 electric scooters launched

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആലോചനയുണ്ടോ? ഇതാ പോക്കറ്റ് കാലിയാക്കാത്ത രണ്ട് ഇ.വി സ്‌കൂട്ടറുകള്‍

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.