2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തോല്‍വി

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തോല്‍വി. ഇന്ത്യയുടെ 378 റണ്‍സ് മറികടക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. സെഞ്ചുറി നേടി അപരാജിതരായി നിന്ന ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

റൂട്ട് 173 പന്തുകളില്‍ 142 റണ്‍സെടുത്തും ബെയര്‍സ്‌റ്റോ 145 പന്തുകളില്‍ 114 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി. ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ചു. അഞ്ചാം ടെസ്റ്റില്‍ സമനില നേടിയാല്‍പ്പോലും ഇന്ത്യയ്ക്ക് പരമ്പര നേടാമായിരുന്നു. സ്‌കോര്‍: ഇന്ത്യ 416, 245. ഇംഗ്ലണ്ട്: 284, മൂന്നിന് 378.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.