പാലക്കാട്: രണ്ട് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ആദര്‍ശ്, ഫഹദ് എന്നിവരാണ് മരിച്ചത്.
ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ച ഇരുവരെയും പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
engineering college students drowned in Palakkad
Comments are closed for this post.