ദമാം/എറണാകുളം: എറണാകുളം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ (എംവ) ഈ വർഷത്തെ അക്കാദമിക് എക്സ്സലൻസ് അവാർഡ് ഇക്കഴിഞ്ഞ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ദമാം ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിൽനിന്ന് കൊമേഴ്സ് വിഭാഗത്തിൽ മികച്ച വിജയം നേടിയ മുഹമ്മദ് ഫയാസിന് കൈമാറി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ കൊമേഴ്സ് വിഭാഗത്തിൽ ഉപരിപഠനാർത്ഥം യാത്ര തിരിക്കുന്ന മുഹമ്മദ് ഫയാസ്, പെരുമ്പാവൂർ വല്ലം സ്വദേശിയും ദമാം നാപ്കൊയിൽ ഉദ്യോഗസ്ഥനുമായ ഹബീബ് അമ്പടാന്റെയും ഇന്ത്യൻ എംബസി സ്കൂളിൽ അധ്യാപികയായ ഖദീജ ടീച്ചറിന്റെയും മകനാണ്. ഏക സഹോദരി ഫ്രീസിയ ഹബീബ് നാട്ടിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ്.
പ്രസിഡന്റ് സിപി മുഹമ്മദലി ഓടക്കാലി, ജനറൽ സെക്രട്ടറി സാദിഖ് കാദർ കുട്ടമശ്ശേരി, സബ് ട്രഷ്റർ ആസാദ് കലൂർ, വൈസ് പ്രസിഡന്റ് മുസ്തഫ കമാൽ കോതമംഗലം എക്സിക്യൂട്ടീവ് അംഗങ്ങളായ അസീസ് ഇടപ്പള്ളി, റഫീഖ് പാലാരിവട്ടം , സത്താർ ചാലക്കൽ, ഹബീബ് അമ്പാടൻ എന്നിവർ സന്നിഹിതരായിരുന്നു.
Comments are closed for this post.