
ദുബയ്: യു.എ.ഇയില്‍ 50 ജീവനക്കാരിലധികമുള്ള സ്വകാര്യ കമ്പനികള്‍ കുറഞ്ഞത് രണ്ട് ശതമാനം സ്വദേശികളെ ജീവനക്കാരായി നിയമിച്ചില്ലെങ്കില്‍ വന്‍ തുക പിഴ ചുമത്തുന്ന സ്വദേശിവല്‍ക്കരണ നിയമം വരുന്ന ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാവും. സ്വദേശികളെ ജീവനക്കാരായി നിയമിച്ച് പദവി ശരിയാക്കുന്നതിന് ഇനി ഒന്നര മാസം മാത്രമാണ് ശേഷിക്കുന്നത്.
സ്വദേശിവല്‍ക്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് സ്വദേശി ജീവനക്കാരുടെ കുറവിന് അനുസരിച്ചാണ് പിഴ ചുമത്തുക. ഒരു സ്വദേശിക്ക് മാസത്തില്‍ 6,000 ദിര്‍ഹം കണക്കാക്കി വര്‍ഷത്തില്‍ 72,000 ദിര്‍ഹമാണ് പിഴ. നൂറ് വിദേശ ജീവനക്കാരുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികളെ നിയമിച്ചാല്‍ മതിയാവും. 50 ജീവനക്കാരുള്ള സ്വകാര്യ കമ്പനികളില്‍ കുറഞ്ഞത് ഒരു സ്വദേശി പൗരനെങ്കിലും ജോലിക്ക് ഉണ്ടായിരിക്കണം. ഇക്കാര്യം വീണ്ടും ഓര്‍മപ്പെടുത്തി കഴിഞ്ഞ വെള്ളിയാഴ്ച തൊഴില്‍-മാനവവിഭവശേഷി മന്ത്രാലയവും സ്വദേശിവല്‍ക്കരണ മന്ത്രാലയവും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
2026ഓടെ സ്വദേശിവല്‍ക്കരണം 10 ശതമാനമായി ഉയര്‍ത്തിയേക്കും. സ്വദേശിവല്‍ക്കരണ ലക്ഷ്യം കൈവരിക്കാന്‍ കമ്പനികളെ സഹായിക്കാനും ജീവനക്കാരെ കണ്ടെത്താനും എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗണ്‍സില്‍ (നഫീസ്) രംഗത്തുണ്ട്. സ്വദേശിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഫീസ് ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. മൂന്ന് മടങ്ങ് സ്വദേശികളെ കൂടുതലായി നിയമിച്ചാല്‍ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.
Comments are closed for this post.