
വാഷിങ്ടണ്‍: കൊവിഡ് നിയന്ത്രണങ്ങളില്‍ രണ്ടഭിപ്രായമുള്ള യു.എസില്‍ കടുത്ത ഭീഷണിയുമായി കാര്‍ നിര്‍മാണ ഭീമനായ ടെസ്ല മേധാവി ഇലണ്‍ മസ്ക്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തന്റെ ഫാക്ടറിയിലേക്ക് ഉല്പന്നങ്ങള് എത്തിക്കാനാവുന്നില്ലെന്ന കാരണം കൊണ്ടാണ് ഇലണ്‍ മസ്കിന്റെ വിമര്‍ശനം.
‘ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ടെസ്ലയുടെ ആസ്ഥാനവും ഭാവി പ്രവര്‍ത്തനങ്ങളും ടെക്സാസിലേക്കോ നവേഡയിലേക്കോ മാറ്റും’- ഇലണ്‍ മസ്ക് പറഞ്ഞു.
യു.എസിലെ ടെസ്ലയുടെ ഏക ഫാക്ടറിയാണ് കാലിഫോര്‍ണിയയിലുള്ളത്. വലിയ രീതിയില്‍ കൊവിഡ് ബാധിച്ച കാലിഫോര്‍ണിയയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഗവര്‍ണര്‍ നടപ്പാക്കിയിരിക്കുന്നത്.