
സാന്‍ ഫ്രാന്‍സിസ്കോ: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നതില് ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ 4,400 കോടി ഡോളറിന്റെ (44 ബില്യണ്‍ ഡോളര്‍) അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി.
ഏപ്രിലില്‍, ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) വാഗ്ദാനം ചെയ്തായിരുന്നു ട്വിറ്റര്‍ ഏറ്റെടുക്കുകയാണെന്ന് മസ്ക് അറിയിച്ചത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള അഭ്യര്‍ഥനകളോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്ന് മസ്കിന്റെ അഭിഭാഷകര്‍ പറഞ്ഞു.
അതേസമയം, കരാറില്‍നിന്ന് പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.ഇടപാട് പൂർത്തിയാക്കിയില്ലെങ്കിൽ ഇലോൺ മസ്ക് 1 ബില്യൺ ഡോളർ ബ്രേക്ക്അപ്പ് ഫീസ് നൽകണമെന്നാണ് കരാറിന്റെ നിബന്ധനകൾ.
അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളത് എന്നാണ് ട്വിറ്ററിന്റെ വാദം. എന്നാല്‍ അങ്ങനെയല്ല, ഇരുപത് ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ട് എന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്.