മൂന്നാര്‍: നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് തേയിലപ്പൊടി നിറച്ച ചാക്കുകള്‍ വലിച്ച് പുറത്തിട്ട് നശിപ്പിച്ച് പടയപ്പ. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ലോറിയിലെ ചാക്കുകളാണ് പടയപ്പ നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ മാട്ടുപ്പെട്ടി റോഡിലെ ഗ്രഹാംസ് ലാന്‍ഡിലാണ് സംഭവം.
കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര ഫാക്ടറിയില്‍ നിന്ന് കൊച്ചിയിലേക്ക് തേയില കയറ്റിക്കൊണ്ടുപോയ ലോറിയിലെ 15 ചാക്ക് തേയിലയാണ് ആന നശിപ്പിച്ചത്. ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ട ശേഷം ഉറങ്ങാന്‍ പോയ സമയത്താണ് പടയപ്പയുടെ പരാക്രമമുണ്ടായത്. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഒന്നര മാസമായി നല്ലതണ്ണി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്‌കരണ പ്ലാന്റിലായിരുന്നു പടയപ്പ ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. പ്ലാന്റിന് പുറത്ത് പടയപ്പയ്ക്കു തിന്നാനായി പഞ്ചായത്തധികൃതര്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, ഒന്നര മാസത്തിനിടെ പ്ലാന്റില്‍ ആന അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് ആനയെ തുരത്താന്‍ വഴിതേടി വനംവകുപ്പിനെ സമീപിച്ചു. പച്ചക്കറി അവശിഷ്ടം കൊടുക്കരുതെന്ന അവരുടെ നിര്‍ദേശം അധികൃതര്‍ നടപ്പാക്കി. അതോടെ പടയപ്പ മാട്ടുപ്പെട്ടി മേഖലയിലേക്ക് പോവുകയായിരുന്നു.
elephant-padayappa-destroyed-twa-powder-sacks
Comments are closed for this post.