2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലോ​റി​യു​ടെ കാ​ബി​ൻ ഗ്രി​ല്ലി​ൽ ത​ട്ടി ആ​ന​യു​ടെ കൊ​മ്പ് പി​ള​ർ​ന്നു; അപകടം ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ

തൃ​ശൂ​ർ: ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ലോ​റി​യു​ടെ കാ​ബി​ൻ ഗ്രി​ല്ലി​ൽ ത​ട്ടി ആ​ന​യു​ടെ കൊ​മ്പ് പി​ള​ർ​ന്നു. തൃ​ശൂ​ർ കു​ട്ട​ൻ​കു​ള​ങ്ങ​ര ദേ​വ​സ്വം ആ​ന അ​ർ​ജു​ന​ന്റെ ര​ണ്ട് കൊ​മ്പു​ക​ളു​ടെ​യും അ​ഗ്ര​മാ​ണ് പി​ള​ർ​ന്ന​ത്. ആ​ന​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​മ്പോ​ഴു​ണ്ടാ​യ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​കാ​ര​ണം.

വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹെ​റി​റ്റേ​ജ് അ​നി​മ​ൽ ടാ​സ്ക്ഫോ​ഴ്സ് സെ​ക്ര​ട്ട​റി വി.​കെ. വെ​ങ്കി​ടാ​ച​ലം ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. കൊ​മ്പ് പി​ള​രും വി​ധ​ത്തി​ൽ ഇ​ടി​യേ​റ്റി​ട്ടു​ണ്ടെ​ങ്കി​ൽ ആ​ന്ത​രി​ക ക്ഷ​ത​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ആ​ന​യെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പറയുന്നു.

ഒ​ടി​ഞ്ഞ കൊ​മ്പി​ന്‍റെ ഭാ​ഗം വ​നം​വ​കു​പ്പ് ശേ​ഖ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ആ​ന​യെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍നി​ന്ന് മാ​റ്റി​നി​ര്‍ത്താ​ന്‍ വ​നം വ​കു​പ്പ് നി​ർ​ദേ​ശം ന​ല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.