2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൃശൂര്‍ ചിമ്മിനി കാട്ടില്‍  ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി

തൃശൂര്‍: ചിമ്മിനി കാട്ടില്‍  ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകര്‍ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.

വനപാലകര്‍ വിവരമറിയിച്ചതനുസരിച്ച്‌ വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അതല്ലെങ്കില്‍ കൂട്ടംതെറ്റിയതാകാനും സാധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്നാണ് കരുതുന്നതെന്ന് വനപാലകര്‍ അറിയിച്ചു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News