2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒറ്റ ഷോറൂമില്‍ നിന്ന് പല കമ്പനികളുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാം; സംഭവം ഇങ്ങനെ

ഇലക്ട്രിക്ക് ഇരുചക്ര വാഹന മാര്‍ക്കറ്റില്‍ ഇന്ത്യ അതിവേഗം വളരുകയാണ്. വാഹന രംഗത്തെ അതികായന്‍മാരും, സ്റ്റാര്‍ട്ടപ്പ് കമ്പനികളും കളം നിറഞ്ഞിരിക്കുന്ന ഇ.വി മാര്‍ക്കറ്റില്‍ പല പുതിയ പരീക്ഷണങ്ങളും നടന്ന് വരുന്നുണ്ട്. ഇപ്പോഴിതാ ഒരു ഷോറൂമില്‍ നിന്നും ഒന്നിലധികം കമ്പനികളുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാനുള്ള സംവിധാനം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുകയാണ്.

തങ്ങളുടെ സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഇലക്ട്രിക്‌പേയാണ് കഴിഞ്ഞ ദിവസം വെര്‍ച്വല്‍, ഫിസിക്കല്‍ മൊബിലിറ്റി സെന്ററുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ ഒല,ഏഥര്‍,ഹീറോ മുതലായ ബ്രാന്‍ഡുകളുടെയെല്ലാം ഇ.വികള്‍ ഇനി മുതല്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും.ഇലക്ട്രിക് ടൂവീലറുകളുടെ ബാഹുല്യം ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പലപ്പോഴും ഒരു വെല്ലുവിളിയായി ഉയരുന്നുണ്ടെന്നും.ഉപഭോക്താക്കളുടെ ഇത്തരം ആശയക്കുഴപ്പം ലഘൂകരിക്കുന്നതിനായാണ് തങ്ങള്‍ മൊബിലിറ്റി സെന്ററുകളും ഓണ്‍ലൈന്‍ ആപ്പും കൊണ്ടുവന്നതെന്നുമാണ്് ഇലക്ട്രിക് പേ പറയുന്നത്.

ഔട്ട്‌ലെറ്റുകളിലൂടെയോ അല്ലെങ്കില്‍ ഇലക്ട്രിക്‌പേ ആപ്പ് വഴിയോ, ഉപഭോക്താക്കള്‍ക്ക് ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക് എന്നിവയടക്കമുള്ള വാഹന ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കണ്ടറിയാനും ടെസ്റ്റ് ഡ്രൈവ് നടത്താനും സാധിക്കും.നിലവില്‍ കര്‍ണാടകയിലെ ബാംഗ്ലൂരിലാണ് ഇലക്ട്രിക്‌പേയുടെ മൊബിലിറ്റി സെന്ററുള്ളത്. അടുത്ത വര്‍ഷം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുന്നതിനായി കമ്പനി പദ്ധതിയിടുന്നു.

   

Content Highlights:electricpe to sell ola electric hero electric and athers scooters through new mobility centers


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.