2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വൈദ്യുതി നിരക്കും കൂട്ടുന്നു; തീരുമാനവുമായി വകുപ്പ് മന്ത്രി മുന്നോട്ട്, അന്തിമ തീരുമാനം മുഖ്യമന്ത്രിയെത്തിയാല്‍

പാലക്കാട്: വൈദ്യുതി നിരക്കും കൂട്ടാന്‍ സര്‍ക്കാര്‍ മുന്നോട്ടുതന്നെ. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനക്കു പുറമേ ബസ് ചാര്‍ജ്, ടാക്‌സി, ഓട്ടോ നിരക്കും ഉയര്‍ത്തുവാന്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ തീരുമാനം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപനത്തിലാണ്.
ഈ സാഹചര്യത്തിലാണ് വൈദ്യുതി നിരക്കും കൂട്ടാനുള്ള തീരുമാനവുമായി വകുപ്പ് മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.
വൈദ്യുതി നിരക്കുവര്‍ധന ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും കെ.എസ്.ഇ.ബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും വ്യക്തമാക്കിയ അദ്ദേഹം അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വ്യക്തമാക്കി.
കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. അഞ്ച് പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബിയുടെ താരിഫ് പെറ്റീഷന്‍ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കാനിരിക്കെയാണ് നിരക്ക് വര്‍ധന ഉണ്ടാകുമെന്ന സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.