ഷാര്‍ജ: ഷാര്‍ജയില്‍ പല ഭാഗങ്ങളിലും വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി മുടങ്ങി. ഗ്യാസ് പ്‌ളാന്റിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് ഇത് സംഭവിച്ചതെന്നും എന്നാല്‍, വൈകാതെ വൈദ്യുതി പുന:സ്ഥാപിച്ചെന്നും ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ അറിയിച്ചു.
അല്‍ സജാ ഏരിയയിലെ ഗ്യാസ് പ്‌ളാന്റിലെ സാങ്കേതിക തകരാര്‍ ഷാര്‍ജ നഗരത്തിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സത്തിന് കാരണമാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ച 12 മണിയോടെ അല്‍ മജാസ്, അല്‍ തആവുന്‍, അബു ഷഗാറ, അല്‍ യര്‍മൂക്, അല്‍ നഹ്ദ തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതി തടസ്സമുണ്ടായത്. കടുത്ത ചൂട് സഹിക്കാനാവാതെ പലരും വീടുകളില്‍ നിന്നും പുറത്തിറങ്ങി ഷോപ്പിംഗ് മാളുകളില്‍ തങ്ങേണ്ടി വന്നു. വൈദ്യുതി പൊടുന്നനെ തടസ്സപ്പെട്ടതോടെ മിനിറ്റുകളോളം ലിഫ്റ്റുകളിലുണ്ടായിരുന്ന ചിലര്‍ കുടുങ്ങിക്കിടന്നു.എന്നാല്‍, അല്‍മജാസ് 3, അല്‍ മജാസ് 2 ഏരിയകളിലെ ചില കെട്ടിടങ്ങളില്‍ മുക്കാല്‍ മണിക്കൂറിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു.
സ്റ്റേഷനുകളെ ഫീഡ് ചെയ്യുന്ന ഗ്യാസ് പൈപ് ലൈനുകളുടെ വാല്‍വുകളിലുണ്ടായ തകരാറായിരുന്നു വൈദ്യുതി മുടങ്ങാന്‍ കാരണം. വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചുവെന്നും ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അഥോറിറ്റി(സീവ)യെ ഉദ്ധരിച്ച് ഗവണ്‍മെന്റ് മീഡിയ ബ്യൂറോ പറഞ്ഞു.
സ്‌പെഷ്യലൈസ്ഡ് വര്‍ക് ടീമുകള്‍ ദ്രുത ഗതിയില്‍ പ്രവര്‍ത്തന നിരതമായതോടെയാണ് പ്രശ്‌നം പരിഹരിക്കാനായത്.
Comments are closed for this post.