2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റദ്ദാക്കിയ കെ.എസ്.ഇ.ബി കരാര്‍ പുന:സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം; കെ.എസ്.ഇ.ബിയ്ക്ക് ആശ്വാസം

റദ്ദാക്കിയ കെ.എസ്.ഇ.ബി കരാര്‍ പുന:സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം; കെ.എസ്.ഇ.ബിയ്ക്ക് ആശ്വാസം

   

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുന: സ്ഥാപിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം.

മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കരാറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്.

കരാറുകള്‍ നേരത്തെ ചട്ടലംഘനത്തിന്റെ പേരിലാണ് റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഉന്നതതല സമിതിയും കരാറുകള്‍ റദ്ദാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.

കരാര്‍ പുനഃസ്ഥാപിക്കുന്നത് വഴി യൂണിറ്റിന് മൂന്നര രൂപ മുതല്‍ 4.29 രൂപ വരെയുള്ള കുറഞ്ഞ നിരക്ക് ഇനി 18 വര്‍ഷം കൂടി മൂന്ന് കമ്പനികളില്‍ നിന്നും ബോര്‍ഡിന് വൈദ്യുതി കിട്ടും. സമീപകാലത്ത് തുറന്ന ഹ്വസ്വകാല ടെണ്ടറിലെല്ലാം കമ്പനികള്‍ മുന്നോട്ട് വെച്ചത് വന്‍തുകയായിരുന്നു. നിലവില്‍ കൂടിയ വിലക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ക്ഷാമം മറികടക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.