2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എന്നാല്‍ വൈകിപ്പിക്കേണ്ട, സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?

ഇന്ധന വിലവര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാലോ എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ആ ചിന്ത വച്ച് നീട്ടണ്ട. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് FAME 2 സ്‌കീമിന് കീഴില്‍ നല്‍കി വരുന്ന സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ മുതല്‍ കുറയ്ക്കാനിരിക്കുകയാണ്. സബ്‌സിഡി എംആര്‍പിയുടെ 40 ശതമാനത്തില്‍ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, പുതിയ മാറ്റം ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്നിനോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് പുതിയ മാറ്റം ബാധകമായിരിക്കും.

ഇലക്ട്രിക് 2 വീലറുകള്‍, 3 വീലറുകള്‍, 4വീലര്‍ പാസഞ്ചര്‍ കാറുകള്‍, ഇബസുകള്‍ എന്നിവയ്ക്ക് രാജ്യവ്യാപകമായി സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ, 2019 ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 10,000 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും അതു വഴി വ്യവസായ രം?ഗത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ഈ നടപടി പരിസ്ഥിതിക്കും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ശക്തമായ ഒരു ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും വിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഇലക്ട്രിക് 2വീലര്‍ വില്‍പന കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 21 ശതമാനം കുറവുണ്ടായിരുന്നു.

ജെഎംകെ റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്‌സിന്റെ കണക്കനുസരിച്ച്, ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ അഞ്ച് ഇവി ലോഞ്ചുകളാണ് ഉണ്ടായത്. അതില്‍ ഒരു ഇലക്ട്രിക് സൈക്കിള്‍, ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍, ഒരു ഇലക്ട്രിക് 2വീലര്‍ കാര്‍ഗോ, ഒരു ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍, ഒരു ഇലക്ട്രിക് ത്രീവീലര്‍ കാര്‍ഗോ, ഒരു ഇലക്ട്രിക് കാര്‍ എന്നിവ ഉള്‍പ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.