2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇനി കരണ്ട് ബില്ലടയ്ക്കാന്‍ മറക്കില്ല; ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ കെഎസ്ഇബി ഓര്‍മിപ്പിക്കും

ഇനി കരണ്ട് ബില്ലടയ്ക്കാന്‍ മറക്കില്ല

ബില്ലടയ്ക്കാന്‍ മറന്ന വിവരം പലപ്പോഴുമറിയുന്നത് കെഎസ്ഇബിയില്‍ നിന്ന് ഫ്യൂസ് ഊരാന്‍ വരുമ്പോഴായിരിക്കും. എന്നാല്‍ ഇനി അത്തരം സാഹചര്യമുണ്ടാക്കണ്ട. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെ എസ് ഇ ബി.
തീയതിയെ സംബന്ധിച്ച് നിങ്ങള്‍ക്ക് എസ്എംഎസ് ലഭിക്കും.

ചെയ്യേണ്ടത് ഇത്രമാത്രം

നമ്മുടെ കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.
https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.