ന്യുഡല്‍ഹി: ഹിമാചലിലേത് ചെറിയ തോല്‍വിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങില്‍ അമിത് ഷാ, ജെ പി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
പ്രവര്‍ത്തക പിന്തുണയില്ലാതെ വിജയം സാധ്യമാകില്ല, പ്രവര്‍ത്തകരുടേത് കഠിന പ്രയത്‌നമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിമാചലിലെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. ഹിമാചലിലേത് ചെറിയ തോല്‍വിയാണ്. പരാജയം പരിശോധിക്കും.
യുവജനങ്ങളുടെ പിന്തുണ ബി.ജെ.പിക്കാണ്. ബി.ജെ.പിയുടെ താത്പര്യം ദേശത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ്. വിശ്വസിച്ചവരുടെ പ്രതീക്ഷ ബിജെപി നടപ്പാക്കുമെന്നും ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ ജനങ്ങള്‍ക്കും നന്ദിയുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
Comments are closed for this post.