2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആര് വാഴും? നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ

ആര് വാഴും? നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമ സഭ തെരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തിന്റെ വിധി ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പത്ത് മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസും, ബി.ജെ.പിയുമടക്കമുള്ള മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും, രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും, ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലേക്കും, തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് ജനം വിധിയെഴുതിയത്. ഛത്തീസ്ഗഢില്‍ ആദ്യം 20 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അവശേഷിച്ച 70 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടന്നു. തെക്കെ ഇന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയാണ് ഏറ്റവും അവസാനം ബൂത്തിലെത്തിയത്.

   

ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസും, ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടിയത്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട്. 2018ല്‍ ഉത്തരേന്ത്യയിലെ വലിയ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഇത്തവണയും പോരിനിറങ്ങിയത്.

അതേസമയം മിസോറാമില്‍ ഇന്ന് നടക്കാനിരുന്ന വോട്ടെണ്ണല്‍ തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച്ച വിശേഷ ദിവസമായത് കൊണ്ടാണ് വോട്ടെണ്ണല്‍ മാറ്റാന്‍ ആവശ്യമുയര്‍ന്നത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.