2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വോട്ടെണ്ണൽ തുടങ്ങി; മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റം; ഒരിടത്ത് കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം, ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടെണ്ണൽ തുടങ്ങി; മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റം; ഒരിടത്ത് കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം, ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാനിൽ മാത്രമാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. രാജസ്ഥാനിൽ ബിജെപി 60 മണ്ഡലങ്ങളിലും കോൺഗ്രസ് 50 മണ്ഡലങ്ങളിലും മുന്നേറുന്നു. തെലങ്കാനയിൽ 17 ഇടത്ത് കോൺഗ്രസ് മുന്നേറുമ്പോൾ ബിജെപി ഇവിടെ അക്കൗണ്ട് ഇതുവരെ തുറന്നിട്ടില്ല. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. 9 മണിയോടെ ഇവിഎം എണ്ണിത്തുടങ്ങും.

നാല് സംസ്ഥാങ്ങളിലെ ലീഡ് നില

മധ്യപ്രദേശ് (230)

   

കോൺഗ്രസ് – 48
ബിജെപി – 42

തെലങ്കാന (119)

കോൺഗ്രസ് – 27
ബിജെപി – 0
ബിആർഎസ് 25

രാജസ്ഥാൻ (199)

കോൺഗ്രസ് – 50
ബിജെപി – 60

ഛത്തീസ്ഗഢ് (90)

കോൺഗ്രസ് – 29
ബിജെപി – 23

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും, രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും, ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലേക്കും, തെലങ്കാനയില്‍ 199 സീറ്റുകളിലേക്കുമാണ് ജനം വിധിയെഴുതിയത്. ഛത്തീസ്ഗഢില്‍ ആദ്യം 20 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അവശേഷിച്ച 70 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടന്നു. തെക്കെ ഇന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയാണ് ഏറ്റവും അവസാനം ബൂത്തിലെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.