ന്യുഡല്‍ഹി: സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ബി.ജെ.പി ആസ്ഥാനത്ത് വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരാമാണ് ഈ വിജയം. ഇന്ന് മുതല്‍ പ്രവര്‍ത്തകര്‍ക്ക് ഹോളിയാണ്. കന്നിവോട്ടര്‍മാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിര്‍ണായകമായി. യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചു.
യുപിയില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിനാണ്. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താന്‍ ഒരു കുടുംബത്തിനും എതിരല്ല.കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നു. ‘പരിവാര്‍ വാദ്’ അവസാനിക്കേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു.
Comments are closed for this post.