2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

 

കൊച്ചി: സിറ്റിങ് എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എം.എല്‍.എമാരില്‍ ജയിക്കുന്നവരോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചെലവ് വഹിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കുന്നത് ഭരണഘടനാപരമാണ്. പ്രതിനിധികള്‍ മരിച്ചാലും ഉപതെരഞ്ഞെടുപ്പ് വരില്ലേയെന്നും അവിശ്വാസത്തിലൂടെയും ഉപതിരഞ്ഞെടുപ്പു വരില്ലേയെന്നും കോടതി ആരാഞ്ഞു. ഇത്തരം മല്‍സരങ്ങള്‍ നിയമപരമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരന്‍ പിഴയടക്കേണ്ടി വരുമെന്നു കോടതി മുന്നറിയിപ്പും നല്‍കിയതിനെ തുടര്‍ന്ന് ഹരജി പിന്‍വലിച്ചു.

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. തിരുവാങ്കുളം സ്വദേശി അശോകനാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. എം.എല്‍.എമാര്‍ സ്ഥാനാര്‍ഥികളാവുന്നത് തടയണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലായി ഒമ്പതു സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.