2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യസഭ തെരഞ്ഞെടുപ്പ്: എം.വി ശ്രേയംസ് കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും

തിരുവനന്തപുരം: എം.പി വിരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് എം.വി ശ്രേയംസ് കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. എല്‍.ജെ.ഡി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. പതിമൂന്നിന് നാമനിര്‍ദേശ പത്രിക നല്‍കും.

ആഗസ്ത് 24നാണ് തെരഞ്ഞെടുപ്പ്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 ആണ്. സൂക്ഷ്മ പരിശോധന 14ന് നടക്കും. ആഗസ്ത് 17 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്.അഞ്ച് മണിക്ക് വോട്ടെണ്ണും. 2022 ഏപ്രില്‍ രണ്ട് വരെയായിരിക്കും എംപിയുടെ കാലാവധി.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.