കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുക്കത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു കുത്തേറ്റു.തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനനാണ് കുത്തേറ്റത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ മോഹനന്‍ ബൂത്ത് ഏജന്റായിരുന്നു. തന്റെ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വന്നില്ലെന്നും അതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ കുത്തുകയായിരുന്നുവെന്നാണ് മോഹനന്‍ പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ മോഹനന്‍ മുക്കം പൊലിസില്‍ പരാതി നല്‍കി.
Comments are closed for this post.