വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പട്ടിക പുതുക്കാന്‍ തീരുമാനം; മാനദണ്ഡം ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടിക പുതുക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി കണക്കാക്കി പട്ടിക പുതുക്കാനാണ് തീരുമാനം. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികയുഞ്ഞവരെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. സെപ്റ്റംബറില്‍ സംക്ഷിപ്ത പുതുക്കല്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കരട് പട്ടിക സെപ്റ്റംബര്‍ 8നും അന്തിമ പട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കാനാണ് നീക്കം.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ജില്ലാതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലുള്ള വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ ഒന്നിനുള്ളില്‍ sec.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാക്കും. ഇത് പരിശോധിച്ച് സ്ഥലം മാറിപ്പോയവരുടെ പേരുകള്‍ സെപ്റ്റംബര്‍ രണ്ടിനകം ഒഴിവാക്കാനാണ് നിര്‍ദേശം. മരിച്ചവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചും ആക്ഷേപങ്ങള്‍ ഇല്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യും.
Comments are closed for this post.