തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎമ്മിന്റെ എ.എ റഹിം, സിപിഐയുടെ പി സന്തോഷ് കുമാര്‍ എന്നിവരാണ് പത്രിക നല്‍കിയത്. നിയമസഭ സെക്രട്ടറിയുടെ ഓഫീസിലെത്തി, വരണാധികാരി കവിതാ ഉണ്ണിത്താനാണ് ഇതുവരും നാമനിര്‍ദേശ പത്രിക നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍, കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥികള്‍ക്കൊപ്പമെത്തിയിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എ എ റഹിം. തിരുവനന്തപുരം സ്വദേശിയാണ്.
പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സിപിഐ സ്ഥാനാര്‍ഥിയായ പി സന്തോഷ് കുമാര്‍. യുവനേതാക്കളെ പരിഗണിക്കാന്‍ സിപിഎമ്മും സിപിഐയും തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവു വന്നത്. ഇതില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന്റേതാണ്. ഇതില്‍ സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
Comments are closed for this post.