വടക്കേക്കാട് (തൃശൂര്‍): വടക്കേക്കാട് വയോധിക ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ പേരക്കുട്ടിയായ അക്മല്‍ ആണ് കൊലനടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക രോഗത്തിന് ചികിത്സയിലുള്ള ഇയാളെ തിരൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. വല്ലിപ്പക്കും വല്ലിമ്മക്കുമൊപ്പമാണ് ഇയാള്‍ താമസം. അക്മലിന്റെ മാതാവ് വേറെ വിവാഹം കഴിച്ചു പോയിരുന്നു.
Comments are closed for this post.